ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ചർമ്മം തിളങ്ങാനും ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ അറിയാത്തവരില്ല. പലരും ഈ പാനീയം സ്ഥിരമായി കുടിക്കുന്നവരുമാകും. നല്ലൊരു ഡീറ്റോക്സ് പാനീയമാണ് ബീറ്റ്റൂട്ട് ജ്യൂസ്. ശരീരത്തിലെ വിഷാംശം നീക്കാൻ ഇത് സഹായിക്കും. അതോടൊപ്പം ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താനും സ്വാഭാവികമായ തിളക്കം വീണ്ടെടുക്കാനും സഹായിക്കുന്ന പാനീയം കൂടിയാണ് ബീറ്റ്റൂട്ട് ജ്യൂസ്.

ചർമ്മം തിളങ്ങും, ഉള്ളിൽ നിന്ന്

കൊളാജൻ ഉൽപാദനത്തിനും ചർമ്മത്തിന്റെ ഇലാസ്തികതയ്ക്കും ആവശ്യമായ വിറ്റാമിൻ എ, സി എന്നിവയുടെ ഒരു പവർഹൗസാണ് ബീറ്റ്റൂട്ട് ജ്യൂസ്. ഈ പോഷകങ്ങൾ ചർമ്മകോശങ്ങളെ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും സമന്വയത്തോടെ പ്രവർത്തിക്കുന്നു, ഇത് ചർമ്മത്തെ മൃദുവും യുവത്വവുമുള്ളതുമാക്കുന്നു. പതിവായി കഴിക്കുന്നത് ചർമ്മത്തിൽ ചുളുവുകൾ വരുന്നത് തടയുകയും പെട്ടെന്ന് പ്രായമാകുന്നത് ഒഴിവാക്കുകയും ചെയ്യുന്നു.

ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും അടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസ് ചർമ്മത്തിന്റെ മങ്ങലിനും നിറവ്യത്യാസത്തിനും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. ഓക്സിഡേറ്റീവ് സ്ട്രെസ് ഇല്ലാതാക്കുന്നതിലൂടെ ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം തിരിച്ചുകൊണ്ടുവരുന്നു.

മുഖക്കുരു നിയന്ത്രിക്കുന്നു

ബീറ്റ്റൂട്ട് ജ്യൂസിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരുവും ചർമ്മത്തിനുണ്ടാകുന്ന ഡാമേജുകളും കുറയ്ക്കാൻ സഹായിക്കും. ഇതിലെ ബീറ്റാലൈൻ ഉള്ളടക്കം ചർമ്മത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ ശമിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ മാലിന്യങ്ങളെ നീക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യവും സംരക്ഷിക്കുന്നു.

Also Read: രോഗപ്രതിരോധത്തിന് 5 ഡീടോക്‌സ് പാനീയങ്ങൾ

ഹൈഡ്രേഷൻ ബൂസ്റ്റർ

ബീറ്റ്റൂട്ടിലെ ഉയർന്ന ജലാംശം ചർമ്മത്തെ ജലാംശവും നിലനിർത്തുന്നു. ചർമ്മത്തിൽ ആവശ്യത്തിന് ജലാംശമുള്ളത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും തിളക്കം നൽകാനും സഹായിക്കുന്നു.

മൃതകോശങ്ങൾ നീക്കം ചെയ്യുന്നു

ബീറ്റ്‌റൂട്ട് ജ്യൂസിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ മൃദുവായി നീക്കം ചെയ്യുന്നു. മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിലൂടെ ചർമ്മത്തിലെ സുഷിരങ്ങൾ അടയുന്നത് തടയുകയും ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യപ്പെടുകയും ചർമ്മം മിനുസമാകുകയും ചെയ്യും.

Also Read: ചർമ്മം തിളങ്ങാൻ പാർലറിൽ പോകേണ്ട; ഈ കാര്യങ്ങൾ ചെയ്ത് നോക്കൂ

ബീറ്റ്റൂട്ട് ജ്യൂസിൽ അടങ്ങിയ സ്വാഭാവിക പിഗ്മെന്റുകൾ ഹൈപ്പർപിഗ്മെന്റേഷൻ കുറയ്ക്കാനും സഹായിക്കും.

കരളിന്റെ പ്രവർത്തനത്തെ സഹായിക്കുന്നതിലൂടെ ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തിന്റെ വിഷാംശം ഇല്ലാതാക്കുന്നു. ഇത് നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യത്തിലും പ്രതിഫലിക്കുന്നു.

ബീറ്റ്റൂട്ട് ജ്യൂസ് ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് ശരീരത്തെ വിഷവിമുക്തമാക്കാനും അതോടൊപ്പം ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താനും സഹായകരമാണ്. ഓരോ വ്യക്തിയുടേയും ശരീരപ്രകൃതിക്കനുസരിച്ച് ഫലങ്ങൾക്ക് മാറ്റവുമുണ്ടാകും.

Content Summary: Benefits of beetroot juice for your skin