മുടി കഴുകാൻ മോര്; താരനും മുടികൊഴിച്ചിലും മാറും

ഇന്ത്യയിൽ പണ്ടുമുതലേ കേശസംരക്ഷണത്തിന്റെ ഭാഗമായി മോരും തൈരും ഉപയോഗിച്ച് മുടിയും തലയോട്ടിയും കഴുകുന്നത് പതിവാണ്. പുതിയ തലമുറ മുടിക്കുവേണ്ടി പലതരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കാറുണ്ട്. തൈരും മോരും മുടിയിൽ ഉപയോഗിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം പലരും ഇത് ചെയ്യാറില്ല. എന്നാൽ പ്രോട്ടീനുകൾ, കൊഴുപ്പുകൾ, ലാക്റ്റിക് ആസിഡ് എന്നിവയുടെ ഗുണം അടങ്ങിയ ഒരു ശക്തമായ ക്ലീനിങ് ഉപാധിയാണ് മോര്. മോര് ഉപയോഗിച്ച് മുടി കഴുകുന്നത് നിങ്ങളുടെ മുടിക്ക് നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ ഗുണങ്ങൾ നൽകും.

മോരിൽ മുടി കഴുകുന്നതിന്റെ ഗുണങ്ങൾ

തൈരിൽ നിന്ന് വെണ്ണ മാറ്റിയ ശേഷമുള്ള രൂപമാണ് മോര്. മോരിൽ മുടി കഴുകുന്നതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ഇതിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് മൃദുവായ ആൽഫ ഹൈഡ്രോക്സി ആസിഡാണ് (എഎച്ച്എ). തലയോട്ടിയിലെ മൃതകോശങ്ങൾ നീക്കം ചെയ്യുകയും നിങ്ങളുടെ രോമകൂപങ്ങൾക്ക് ആരോഗ്യകരമായി വളരാനുള്ള സാഹചര്യം ഒരുക്കുന്നു. കൂടാതെ, മോരിലെ പ്രോട്ടീനുകൾക്ക് മുടിയുടെ ഇഴകൾക്ക് പോഷണം നൽകാനും അവയുടെ ശക്തിയും ചൈതന്യവും വർദ്ധിപ്പിക്കാനും കഴിയും.

മുടി കഴുകാൻ മോര് എങ്ങനെ ഉപയോഗിക്കാം?

  • നിങ്ങളുടെ മുടി കഴുകാൻ ആവശ്യമുള്ള മോര് എടുക്കുക.
  • ആദ്യം മുടി വെള്ളത്തിൽ നന്നാക്കുക. പിന്നീട് മോര് തയായോട്ടിൽ മൃദുവായി മസ്സാജ് ചെയ്യുക. ശേഷം മുടിയിൽ മുഴുവൻ മോര് പുരട്ടുക.
  • കുറച്ച് സമയം വിരൽത്തുമ്പുകൾ കൊണ്ട് തലയോട്ടിയിൽ മൃദുവായി മസ്സാജ് ചെയ്യുക. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും അഴുക്കുകൾ നീക്കുകയും ചെയ്യും.
  • മസ്സാജ് ചെയ്ത ശേഷം ഏകദേശം 10-15 മിനിറ്റ് നേരം കഴിഞ്ഞ് വേണം കഴുകിക്കളയേണ്ടത്. ചെറുചൂടുള്ള വെള്ളത്തിൽ മുടി കഴുകുക, മുടിയിൽ നിന്നും തലയോട്ടിയിൽ നിന്നും മോര് പൂർണ്ണമായും നീക്കം ചെയ്യുക. വേണമെങ്കിൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാവുന്നതാണ്.
  • നിങ്ങളുടെ മുടിയുടെ ഘടനക്ക് അനുസരിച്ച് വേണമെങ്കിൽ ഒരു കണ്ടീഷണർ ഉപയോഗിക്കാം. ഇത് മുടിക്ക് മിനുസവും തിളക്കവും നൽകും.
  • മൃദുവായ ടവ്വൽ ഉപയോഗിച്ച് നിങ്ങളുടെ തലമുടി മെല്ലെ ഉണക്കുക.

Also Read: മുടിയുടെ ആരോഗ്യത്തിന് മുടി ചീകേണ്ടത് എങ്ങനെയെന്നറിയാം

മോര് എല്ലാവരുടെ മുടിക്കും യോജിക്കണമെന്നില്ല!

മുടിക്ക് ധാരാളം ഗുണങ്ങൾ നൽകുന്നുണ്ടെങ്കിലും മോര് എല്ലാവരുടെ മുടിക്കും അനുയോജ്യമാകണമെന്നില്ല. പാൽ അലർജിയോ ലാക്ടോസ് അലർജിയോ തലയോട്ടിയിൽ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ ഉണ്ടെങ്കിലോ തലയോട്ടിയിൽ മോര് പുരട്ടുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതായിരിക്കും. പതിവായി ഷാംപൂ ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനും പകരമായി നിങ്ങൾ മോര് ഉപയോഗിക്കരുത്.

Content Summary: Wash your hair with buttermilk to reduce dandruff and hair fall