വേനൽ ചൂടിനെ നേരിടാൻ 5 ഹെൽത്ത് ഡ്രിങ്കുകൾ

മുമ്പെങ്ങുമില്ലാത്ത വിധം കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഈ കൊടുംവേനലിൽ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിലും ആരോഗ്യത്തോടെയിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന പാനീയങ്ങളിലും പോഷകങ്ങളുണ്ടെങ്കിൽ ഏറെ ഗുണകരമാകും. ഈ വേനൽക്കാലത്ത് ദാഹം ശമിപ്പിക്കുന്നതിനും പോഷകഗുണങ്ങൾ അടങ്ങിയതുമായ പാനീയങ്ങൾ വേണം കുടിക്കേണ്ടത്. അത്തരത്തിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന 5 തരം പാനീയങ്ങളെക്കുറിച്ച് നോക്കാം…

  1. കാരറ്റ് ഓറഞ്ച് ജ്യൂസ്

ചേരുവകൾ

വലിയ കാരറ്റ്- ഒരെണ്ണം

ഇടത്തരം ഓറഞ്ച്- 2

ഇഞ്ചി- ഒരു കഷ്ണം

നാരങ്ങ നീര്- ¼ കപ്പ്

ഐസ് ക്യൂബുകൾ

തയ്യാറാക്കുന്ന വിധം

കാരറ്റ്, ഓറഞ്ച് തൊലി കളഞ്ഞെടുക്കുക. ഇഞ്ചി ചെറുതായി അരിഞ്ഞെടുക്കുക. ഇവ മൂന്നും ചേർത്ത് മിക്സിയിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ഇതിലേക്ക് നാരങ്ങാ നീരും, ഐസ് ക്യൂബ് ചേർക്കുക. ഏറ്റവുമൊടുവിൽ പുതിനയില ചേർത്ത് കുടിക്കാം.

  1. ഗ്രീൻ ആപ്പിൾ മിൻ്റ്

ചേരുവകൾ

പച്ച ആപ്പിൾ- 2

പുതിന ഇല- ½ കപ്പ്

സെലറി തണ്ടുകൾ- 3-4

വെള്ളരിക്ക- 1

ടീസ്പൂൺ നാരങ്ങ നീര്- 1-2

ഇഞ്ചി- ഒരു കഷ്ണം

വെള്ളം ആവശ്യമെങ്കിൽ

തയ്യാറാക്കുന്ന രീതി

ടോപ്പിങ്ങിനായി കുക്കുമ്പർ, നാരങ്ങ എന്നിവയുടെ കഷ്ണങ്ങൾ ഉപയോഗിക്കാം. ആദ്യമായി എല്ലാ ചേരുവകളും മിനുസമാർന്നതുവരെ മിക്സിയിൽ ഇട്ട് അരച്ചെടുക്കുക, ആവശ്യമെങ്കിൽ വെള്ളം ചേർക്കുക. ഈ മിശ്രിതം അരിച്ചെടുത്ത് കുക്കുമ്പർ, നാരങ്ങ കഷ്ണങ്ങൾ എന്നിവ ചേർത്ത് വിളമ്പുക.

  1. ഫിഗ് ഹണി സ്മൂത്തി

ചേരുവകൾ

അത്തിപ്പഴം- 4

പാൽ- 300 മില്ലി

തൈര്- 100 മില്ലി

തേൻ- 3-4 ടീസ്പൂൺ

ഐസ് ക്യൂബുകൾ- 3-4

ടോപ്പിങ്ങിന് അത്തി കഷ്ണങ്ങൾ

തയ്യാറാക്കുന്ന രീതി

അത്തിപ്പഴം ഉൾപ്പടെ എല്ലാ ചേരുവകളും ഒരു ബ്ലെൻഡറിൽ ഇട്ട് അരച്ചെടുക്കുക. ഇത് നന്നായി ഇളക്കിയശേഷം ഗ്ലാസുകളിലേക്ക് ഒഴിക്കുക. മുകൾ ഭാഗം ഫ്രിഡ്ജിൽവെച്ച് തണുപ്പിച്ച അത്തികഷ്ണങ്ങൾ ചേർത്ത് വിളമ്പുക.

  1. ഓട്‌സ് സ്മൂത്തി

ചേരുവകൾ

ഓട്സ്- 4 ടീസ്പൂൺ

വിത്തില്ലാത്ത ഈത്തപ്പഴം- 2-4

വറുത്ത ഫ്ളാക്സ് വിത്തുകൾ- 1 ടീസ്പൂൺ

ആപ്പിൾ- അര കഷ്ണം

കറുവപ്പട്ട പൊടി- ¼ ടീസ്പൂൺ

ആവശ്യത്തിന് വെള്ളം

ചിയ വിത്തുകൾ- 1 ടീസ്പൂൺ

ടോപ്പിങ്ങിനായി നന്നായി അരിഞ്ഞ ആപ്പിൾ

തയ്യാറാക്കുന്ന രീതി

ഓട്സ് 15 മിനിറ്റ് വെള്ളത്തിൽ മുക്കിവയ്ക്കുക, എന്നിട്ട് അരിച്ചെടുത്ത് കഴുകുക. ഈന്തപ്പഴവും ആപ്പിളും ചെറുതായി അരിയുക. ചിയ വിത്തുകൾ ഒഴികെയുള്ള എല്ലാ ചേരുവകളും മിക്സ് ചെയ്യുക. ഇത് ഒരു ഗ്ലാസിലേക്ക് ഒഴിക്കുക, മുകളിൽ കുതിർത്ത ചിയ വിത്തുകളും അരിഞ്ഞ ആപ്പിളും ചേർത്ത ശേഷം വിളമ്പാം.

  1. മിക്സ് ഫ്രൂട്ട് ഷേക്ക്

ചേരുവകൾ

അരിഞ്ഞ പപ്പായ- ¾ കപ്പ്

ഇടത്തരം വാഴപ്പഴം- 1

തേൻ- 1 ടീസ്പൂൺ

പാൽ- 150 മില്ലി

ഓറഞ്ച് ജ്യൂസ്- 150 മില്ലി

പ്ലെയിൻ ഗ്രീക്ക് തൈര്- 4 ടീസ്പൂൺ

ടോപ്പിങ്ങിന് അരിഞ്ഞ പപ്പായയും മാതളനാരങ്ങയും

തയ്യാറാക്കുന്നവിധം

എല്ലാ ചേരുവകളും ഒരു ബ്ലെൻഡറിൽ ഇട്ടു മിനുസമാർന്നതുവരെ അരച്ചെടുക്കുക. ഇത് ഒരു ഗ്ലാസിലേക്ക് പകർന്ന് അതിന് മുകളിൽ അരിഞ്ഞ പപ്പായ, മാതളനാരങ്ങ എന്നിവ ഉപയോഗിച്ച് അലങ്കരിച്ചശേഷം വിളമ്പാം.