ഹീമോഫീലിയ എ യുടെ ചികിത്സയിൽ ജെൻ തെറാപ്പി ഉപയോഗിച്ചുള്ള പരീക്ഷണം വിജയിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ ശാസ്ത്രജ്ഞരാണ് പുതിയ ചികിത്സ വികസിപ്പിച്ചത്. രക്തം വാർന്നുപോകുന്ന പാരമ്പര്യ ജനിതക രോഗമാണ് ഹീമോഫീലിയ.
തമിഴ്നാട്ടിലുള്ള അഞ്ച് രോഗികളിലാണ് പരീക്ഷണം നടത്തിയത്. പതിനാല് മാസത്തെ ചികിത്സാകാലയളവിൽ ഇവരിൽ ആർക്കും രക്തസ്രാവം റിപ്പോർട്ട് ചെയ്തിട്ടില്ല.
കേന്ദ്ര ബയോടെക്‌നോളജി ഡിപ്പാർട്ട്‌മെന്റിന്റെ സാമ്പത്തിക പിന്തുണയോടെ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ സെൻ്റർ ഫോർ സ്റ്റെം സെൽ റിസർച്ചിലെ (സിഎസ്‌സിആർ) അലോക് ശ്രീവാസ്തവയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.
Also Read | ഹീമോഫീലിയ ബാധിതർക്ക് വേണം മെച്ചപ്പെട്ട കരുതലും ചികിത്സയും
ചികിത്സ ഒറ്റത്തവണ
സാധാരണ ഹീമോഫീലിയ രോഗികൾക്ക് തുടർച്ചയായുള്ള ചികിത്സ ആവശ്യമാണ്. എന്നാൽ ജീൻ തെറാപ്പി ചികിത്സ ഒറ്റത്തവണ ചെയ്യാവുന്ന ചികിത്സയാണ്. ഇത് ഏറെ ആശ്വാസകരമായ കണ്ടുപിടിത്തമാണ്.
ലോകത്ത് ഏറ്റവും കൂടുതൽ ഹീമോഫീലിയ രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഈ പഠനം പല കാരങ്ങങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്. ഇന്ത്യയെപ്പോലുള്ള പരിമിതമായ സൗകര്യങ്ങൾ ഉള്ള ഒരു രാജ്യത്ത് ഇത്തരത്തിൽ വലിയൊരു പഠനം സാധ്യമാണ് എന്ന വസ്തുത ഉറപ്പിക്കുന്നതാണ് പുതിയ കണ്ടെത്തൽ. ഇന്ത്യയിലെ രോഗികൾക്ക് പുതിയ ചികിത്സാ രീതി ഏറെ പ്രയോജനകരമാകും.
Summary: Gene cell therapy for haemophilia