തിളക്കമാർന്നതും ആരോഗ്യവുമുള്ള ചർമ്മത്തിന് രാവിലെ ചെയ്യേണ്ട 3 കാര്യങ്ങൾ ഇതാ

ഏറെ തിരക്കുള്ള ജീവിതശൈലിയാണ് എല്ലാവർക്കും. അതുകൊണ്ടുതന്നെ ആരോഗ്യസംരക്ഷണത്തിലും ചർമ്മസംരക്ഷണത്തിലും വേണ്ടത്ര ശ്രദ്ധ ചെലുത്താൻ പലർക്കും കഴിയാറില്ല. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചർമ്മം ആരോഗ്യകരമായും തിളക്കമുള്ളതായും കാത്തുസൂക്ഷിക്കാനാകും. അതിനായി രാവിലെ എഴുന്നേറ്റാൽ ഉടൻ ചെയ്യേണ്ട മൂന്ന് കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുക

രാവിലെ എഴുന്നേറ്റാൽ ഉടൻ തണുത്തവെള്ളം ഉപയോഗിച്ച് മുഖം കഴുകണം. അല്ലെങ്കിൽ ഐസ് ഉപയോഗിച്ച് മുഖത്തെ ചർമ്മത്തിലൂടെ ഉരസുക. ഏകദേശം 5-10 സെക്കൻഡ് ഇങ്ങനെ ചെയ്യുക. എല്ലാ ദിവസവും രാവിലെ മുഖത്ത് ഐസ് ചെയ്യുകയോ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയോ ചെയ്യുന്നത് മുഖക്കുരു കുറയ്ക്കുകയും രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചർമ്മ പാനീയം

നിങ്ങൾ കഴിക്കുന്നതും കുടിക്കുന്നതുമായ ഭക്ഷ്യവസ്തുക്കൾ ചർമ്മത്തിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കും. മുഖചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഡീടോക്സിക് ഡ്രിങ്കിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ചർമ്മത്തിലെ. മുറിവുകൾ ഉണക്കുന്നതിന് മാത്രമല്ല, മുഖക്കുരു, പാടുകൾ എന്നിവയ്ക്കും മഞ്ഞൾ ഏറെ ഫലപ്രദമാണെന്ന കാര്യം അറിയാമല്ലോ. മഞ്ഞൾ ഉപയോഗിച്ചുള്ള ഡീടോക്സിക് ഡ്രിങ്കാണ് ഇവിടെ പറയുന്നത്. 1 കപ്പ് വെള്ളം എടുത്ത് അതിൽ ഒരു ചെറിയ മഞ്ഞൾ കഷ്ണം ചേർത്ത് തിളപ്പിക്കുക. ഈ വെള്ളം അരിച്ചെടുത്ത് അതിൽ കുറച്ച് നാരങ്ങാനീരും 1 ടീസ്പൂൺ തേനും ചേർക്കുക. എല്ലാ ദിവസവും ഇത്തരത്തിൽ തയ്യാറാക്കുന്ന ഡീടോക്സിക് ഡ്രിങ്ക് ഒരു ഗ്ലാസ് കുടിക്കുക.

ഫേസ് പാക്ക്

ചർമ്മസംരക്ഷണ ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണ് മികച്ച ഒരു ഫേസ് പാക്ക് പിന്തുടരുകയെന്നത്. ഇതിനായി വീട്ടിൽത്തന്നടെ പ്രകൃതിദത്ത രീതിയിൽ ഫേസ് പാക്ക് ഉണ്ടാക്കാം. ഇതിനായി 1 ടീസ്പൂൺ മുൾട്ടാണി മിട്ടി, 1 ടീസ്പൂൺ കടലപ്പൊടി, ഒരു നുള്ള് മഞ്ഞൾ, 1 ടീസ്പൂൺ കറ്റാർ വാഴ ജെൽ, 3 ടീസ്പൂൺ റോസ് വാട്ടർ എന്നിവ മിക്സ് ചെയ്യുക. ഈ പായ്ക്ക് 20 മിനിറ്റ് നേരം മുഖത്ത് പുരട്ടി കഴുകി കളയുക. ആഴ്ചയിൽ രണ്ടുതവണ ഇത്തരത്തിൽ ഫേസ് പാക്ക് ചെയ്യുന്നത് വളരെ നല്ലതാണ്.

നിരാകരണം: ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന നുറുങ്ങുകളും നിർദ്ദേശങ്ങളും പൊതുവായ വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, അവ പ്രൊഫഷണൽ മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്.

Content Summary: 3 things to do in the morning for healthy glowing skin